Skip to main content

അസാപ് സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനം

 സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ ആസാപ് കേരളയില്‍ സ്‌കില്‍ ഹബ് പദ്ധതിയിലൂടെ സൗജന്യ തൊഴില്‍ പരിശീലനത്തിനായി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ് ട്രെയിനര്‍, യോഗ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഹെയര്‍ ഡ്രസ്സ് & സ്‌റ്റൈലിസ്‌റ്റ് എന്നിവയാണ് കോഴ്‌സുകള്‍. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂര്‍, ലിറ്റില്‍ ഫ്‌ലവര്‍ നഴ്‌സറിയ്ക്ക് സമീപം, ആലപ്പുഴ എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 6282 095 334

date