Skip to main content

കരപ്പുറം കാര്‍ഷിക കാഴ്ചകള്‍ മെയ് 19 മുതല്‍

 സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന - വിപണന മേള 'കരപ്പുറം' കാര്‍ഷിക കാഴ്ചകള്‍ മെയ് 19 മുതല്‍ 28 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടക്കും. കാര്‍ഷിക പ്രദര്‍ശനം, സെമിനാര്‍, ബി ടു ബി മീറ്റ്, ഡി.പി.ആര്‍. ക്ലിനിക്, കൃഷിയിട സന്ദര്‍ശനം, കലാ സാംസ്‌കാരിക സന്ധ്യകള്‍, കലാമത്സരങ്ങള്‍ എന്നിവ  സംഘടിപ്പിക്കും.

മെയ് 19-ന് വൈകിട്ട് നാലിന് മായിത്തറയ്ക്ക് സമീപത്ത് നിന്നും കാര്‍ഷിക ഘോഷയാത്രയോടെ കരപ്പുറം കാഴ്ചയ്ക്ക് തുടക്കമാവും. 4.30 -ന് സെന്റ് മൈക്കിള്‍സ് കോളേജില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ കാര്‍ഷിക കാഴ്ചകള്‍ ഉദ്ഘാടനം ചെയ്യും. എ.എം.ആരിഫ് എം.പി, എം.എല്‍.എമാരായ പി.പി.ചിത്തരഞ്ജന്‍, ദലീമ ജോജോ, മുതിര്‍ന്ന കര്‍ഷകന്‍ ശേഖരന്‍ മറ്റപറമ്പില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് സോയില്‍ ഫെര്‍ട്ടിലിറ്റി മാപ്പിന്റെ പ്രകാശനം നിര്‍വഹിക്കും 

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, പട്ടണക്കാട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹേന്ദ്രന്‍, ചേര്‍ത്തല മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷേര്‍ലി ഭാര്‍ഗവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിനിമോള്‍ സാംസണ്‍, ഗീത കാര്‍ത്തികേയന്‍, സ്വപ്ന ഷാബു, ജി. ശശികല, കവിത ഷാജി, ജെയിംസ് ചിങ്കുത്തറ, സുജിത ദിലീപ്, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, ജില്ല പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. ശിവപ്രസാദ്, ബി. ഉത്തമന്‍, പി.എസ്. ഷാജി, സജിമോള്‍ ഫ്രാന്‍സിസ്,  ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ദാസപ്പന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അഞ്ചു കെ.എസ്., സെന്റ് മൈക്കിള്‍സ് കോളേജ് മാനേജര്‍ ഫാ.നെല്‍സണ്‍ തൈപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

വൈകിട്ട് ഏഴ് മണി മുതല്‍ രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ പരിപാടി നടക്കും. മെയ് 27 വരെ എല്ലാ ദിവസവും പ്രധാനവേദിയില്‍ വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറുകളും വൈകിട്ട് കലാപരിപാടികളും നടക്കും.

20 -ന് രാവിലെ ഒമ്പതിന് സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബി2ബി മീറ്റ് എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. 24 -ന് രാവിലെ ഒമ്പതിന് നടക്കുന്ന ഡി.പി.ആര്‍  ക്ലിനിക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. മെയ് 28 -ന് വൈകിട്ട് നാലിന് സമാപന സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉപന്യാസ രചന, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, നാടന്‍ പാട്ട്, കവിത, കഥ രചന, വെജിറ്റബിള്‍ കാര്‍വിംഗ്, കൃഷിപ്പാട്ട് തുടങ്ങിയ മത്സരങ്ങളും പരിപാടിയോടനുബന്ധിച്ച് നടക്കും.

date