Skip to main content

കായംകുളം താലൂക്ക് ആശുപത്രി നിർമാണം: അവലോകനം യോഗം ചേർന്നു

 കായംകുളം താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് യു.പ്രതിഭ എം.എൽ.എ.യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിർമ്മാണം പതിനെട്ടു മാസങ്ങൾ കൊണ്ട് പൂർത്തീകരിക്കാൻ നിർദേശിച്ചു. ആശുപത്രിയിൽ എത്തുന്നവർക്ക് ബുദ്ധിമുട്ടില്ലാതെ രീതിയിലാകും നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുക. ഈ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കുന്നതിന് ഹൗസിംഗ് ബോർഡ് കോർപ്പറേഷനും നിർദ്ദേശം നൽകി. 

തുടർന്ന് എം.എൽ.എ.യും നിർവഹണ ഏജൻസിയുടെ പ്രതിനിധികളും  ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പി. ശശികല, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫർസാന ഹബീബ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് സുൽഫിക്കർ, ജില്ല മെഡിക്കൽ ഓഫീസർ ജമുന വർഗ്ഗീസ്, ആശുപത്രി സൂപ്രണ്ട് ഷാജി, സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ഹാബിറ്റേറ്റ് ടെക്നോളജി ഗ്രൂപ്പ് എന്നിവരുടെ പ്രതിനിധികൾ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.

date