Skip to main content

തീരദേശ സ്കൂളുകൾ ഹൈടെക് ആയി മാറുന്നു - മന്ത്രി സജി ചെറിയാൻ

 

പുതിയാപ്പ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

തീരദേശ സ്കൂളുകൾ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പുതിയാപ്പ ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പത്തര ലക്ഷം വിദ്യാർത്ഥികൾ പുതിയതായി സ്കൂളിലേക്ക് പ്രവേശനം നേടിയതായി മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളെ സർക്കാർ സൗജന്യമായി പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന 158.19 ലക്ഷം രൂപയുടെ കിഫ്‌ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പുതിയാപ്പ ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്.

ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്,  കൗൺസിലർമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, പ്രിൻസിപ്പൽ നവാസ് സി.കെ, ഹെഡ്മാസ്റ്റർ സഫിയ കെ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date