Skip to main content

തൊഴിൽ അന്വേഷകർക്ക് സഹായവുമായി  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്

 

എന്റെ കേരളം പ്രദർശന മേളയിൽ
തൊഴിൽ അന്വേഷകർക്ക് സഹായവുമായി  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്. ഉദ്യോഗാർഥികൾക്കായി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയും രജിസ്ട്രേഷൻ നഷ്ടപെട്ടവർക്ക്  പുതുക്കാൻ അവസരം നൽകിയും വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ചുമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ബീച്ചിൽ നടക്കുന്ന മേളയിൽ എത്തുന്നവർക്ക് സഹായം നൽകുന്നത്. 

പുതുതായി രജിസ്റ്റർ ചെയ്യുക, രേഖകൾ അപ്ലോഡ് ചെയ്യുക തുടങ്ങി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ലഭ്യമാകുന്ന സേവനങ്ങളെല്ലാം തന്നെ സ്റ്റാളിൽ ലഭ്യമാക്കുന്നുണ്ട്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. ഇതിന് സാധാരണയായി ഈടാക്കുന്ന ഫീസ് 250 രൂപയാണ് . എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷനിലെ മറ്റു സേവനങ്ങൾക്ക് ഫീസുകളൊന്നും ഈടാക്കുന്നില്ല. വിവിധ കോഴ്സുകൾ, സ്‌കോളർഷിപ്പുകൾ, വായ്പകൾ, തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റി കൃത്യമായ  ബോധവത്കരണവും സ്റ്റാളുകളിൽ നിന്നും നൽകുന്നുണ്ട്. കൂടാതെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ കൂട്ടായ്മകളായ ശരണ്യ, കൈവല്യ  ഭാഗമായി നിർമ്മിച്ച വിവിധ ഉത്പന്നങ്ങളുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിൽ അഭിമുഖത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്. ആറോളം സ്വകാര്യ സ്ഥാപനങ്ങളിലെ 200 ഒഴിവുകളിലേക്ക് മേളയുടെ സമാപന ദിവസമായ മെയ് 1 8 ന് ഇന്റർവ്യൂ നടക്കും. സെമിനാർ ഹാളിലാണ് ഇന്റർവ്യൂ നടക്കുക. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 
മേളയിലെ എംപ്ലോയ്മെന്റ് സെന്ററിൽ  പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

date