Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള;  ശ്രദ്ധേയമായി സഹകരണ വകുപ്പിന്റെ സ്റ്റാള്‍

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാണാനെത്തുന്നവരുടെ ശ്രദ്ധയാകര്‍ഷിച്ച് സഹകരണ വകുപ്പിന്റെ സ്റ്റാള്‍. സഹകരണ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരണങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സഹകരണ സംഘങ്ങൾ മുഖേന നിർമ്മിച്ച വിവിധ ഉൽപന്നങ്ങളുടെ വിൽപ്പനയും ഉണ്ട്.

സൂക്ഷ്മ ഗ്രാമീണ വായ്പ പദ്ധതികളുടെ സഹകരണ മാതൃകയായ' മുറ്റത്തെ മുല്ല' പദ്ധതിയുടെ വിശദാംശങ്ങള്‍, കേരള ബാങ്ക്, അശരണരായ സഹകാരികള്‍ക്കുള്ള സഹായ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്നിവയും സഹകരണ വകുപ്പിന്റെ സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ സംരംഭങ്ങളെ കുറിച്ചുള്ള വീഡിയോ പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
സ്വാദിഷ്ടമായ മിൽമ ഉൽപ്പന്നങ്ങളും, ശുദ്ധമായ വെളിച്ചെണ്ണയും, വിലങ്ങാട് പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘത്തിന്റെ വനമാലിക ഇക്കോ ഷോപ്പ് ഉൽപ്പന്നങ്ങളും വാങ്ങാനുള്ള സൗകര്യവും സ്റ്റാളിൽ ഉണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കിയ ജനകീയ പദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പ്രദര്‍ശന സ്റ്റാളിലൂടെ ലക്ഷ്യമിടുന്നത്.

date