Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-05-2023

ഭരണാനുമതി ലഭിച്ചു

ധർമടം മണ്ഡലത്തിൽ പിണറായി ഗ്രാമപഞ്ചായത്തിലെ സി എച്ച് മുക്കിൽ മിനി മാസ്റ്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എം എൽ എയുടെ 2021-2022 വർഷത്തെ എം എൽ എ മാരുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 1.8 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ജില്ലാ കലക്ടർ അനുമതി നല്കിയത്.

 

വാക് ഇൻ ഇന്റർവ്യൂ

എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കും താൽക്കാലികമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ ടി ഐ സർവ്വേർ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 17 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരുക. ഫോൺ: 04902352320

ക്ഷേത്രകല ഹ്രസ്വകാല കോഴ്സുകൾ

ക്ഷേത്രകലാ അക്കാദമി നടത്തുന്ന ക്ഷേത്രകല ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ചെണ്ട, ഓട്ടൻതുള്ളൽ, ചുമർചിത്രം, മോഹനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നീ കോഴ്സുകളിലാണ് പരിശീലനം. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഡോ. സുമിതാ നായർ, ഗോവിന്ദൻ കണ്ണപുരം, കലാമണ്ഡലം മഹേന്ദ്രൻ എന്നിവരുടെ മാർഗനിർദേശങ്ങളോടെ കലാമണ്ഡലം കുട്ടമത്ത് ജനാർദ്ദനൻ, കലാമണ്ഡലം ബിന്ദു ഗോപാലകൃഷ്ണൻ, കരയടം ചന്ദ്രൻ, ശ്രീകലാ പ്രേംനാഥ്, ശ്രീകുമാർ എരമം, കെ വി വിജിൻകാന്ത് എന്നിവരാണ് ക്ലാസെടുക്കുന്നത്. മെയ് അവസാന വാരം ക്ലാസ് അരംഭിക്കും. താൽപര്യമുള്ളവർ www.kshethrakalaacademy.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ ഫോറം പൂരിപ്പിച്ച് മെയ് 25നകം സെക്രട്ടറി, ക്ഷേത്ര കലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ 670303  എന്ന വിലാസത്തിൽ അയക്കുക. അക്കാദമിയുടെ തുടർ കോഴ്സുകളിലേക്ക് നിലവിലെ കോഴ്സുകളിലെ വിദ്യാർഥികൾ തുടർകോഴ്സ് എന്ന് എഴുതിച്ചേർത്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ. 04972986030, 9847913669

അതിഥി  അധ്യാപക നിയമനം

കാസർകോട് ജില്ലയിലെ ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവർ രജിസ്റ്റർ നമ്പറും അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഹിസ്റ്ററി മെയ് 16ന് രാവിലെ 10 മണി. ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് മെയ് 16ന് രാവിലെ 11 മണി. കൊമേഴ്സ് മെയ് 17ന് രാവിലെ 10 മണി, മലയാളം, ഹിന്ദി മെയ് 17ന് രാവിലെ 11 മണി, ഇംഗ്ലീഷ് മെയ് 18ന് രാവിലെ 10 മണി, ആന്ത്രോപ്പോളജി, സ്റ്റാറ്റിറ്റിക്സ് മെയ് 18ന് 11 മണി എന്നിങ്ങനെ അഭിമുഖം നടക്കും. യോഗ്യത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം കുറയാതെ മാർക്ക്. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ: 9495827783

സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ എംഎസ്എംഇ സംരംഭങ്ങളെ പിന്തുണയ്ക്കാനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേയ്ക്ക് സംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ പരിശീലനമാണ് നൽകുക. 35 ലക്ഷത്തിനും 50 കോടിയ്ക്കും ഇടയിൽ വാർഷിക വിറ്റുവരവുള്ള 10 വർഷത്തിന് താഴെയായി കേരളത്തിൽ പ്രവർത്തിച്ച് വരുന്ന എം എസ് എം ഇ യൂണിറ്റുകൾക്ക് ഈ പ്രോഗ്രാമിൽ അപേക്ഷിക്കാം. താത്പര്യമുള്ളവർ www.edckerala.org വെബ്സൈറ്റിൽ മെയ് 20 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2550322, 2532890, 7012376994, 9605542061

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മെയ് 13ന്

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ജില്ലാ വെറ്ററിനറി ക്യാമ്പസിൽ പുതിയതായി സ്ഥാപിച്ച നെയിം ബോർഡ്, ഡോക്ടേർസ് ക്വാട്ടേഴ്സ്, ആധുനീകരിച്ച കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ എക്സ്റേ പ്രോസസിംഗ് സിസ്റ്റം, പാർട്ട് 4 വെറ്ററിനറി അനലൈസർ, ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ, ഇലക്ട്രോലൈറ്റ്് അനലൈസർ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഇതേ തുടർന്ന് ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധം, അനിമൽ ബർത് കൺട്രോൾ പ്രോഗ്രാം എന്നീ വിഷയങ്ങളിൽ ബോധവത്കരണ സെമിനാറും ശില്പശാലയും നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂർ താലൂക്കിലെ കണ്ണൂർ  വില്ലേജിലുള്ള തയ്യിൽ ശ്രീ വെങ്കിട്ട രമണ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ മെയ് 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

കണ്ണൂർ താലൂക്കിലെ കണ്ണാടിപ്പറമ്പ്  വില്ലേജിലുള്ള കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ മെയ് 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

വൈദ്യുതി മുടങ്ങും

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താണ, കുട്ടി  ബിൽഡിങ്ങ്,  സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, റാസ് മാളിക, ഹരിജൻ ഹോസ്റ്റൽ, ഗ്രീൻലൈൻ അപാർട്ട്മെന്റ്, ആനയിടുക്ക് പള്ളി, ശ്രീരോഷ് ആനയിടുക്ക്, കട്ടിങ്ങ് ഭാഗങ്ങളിൽ മെയ് 12ന് രാവിലെ 9 മണി മുതൽ  ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരുമ്പ കോറോം റോഡ്, ഗാന്ധിമുക്ക്, ചിറ്റാരി കൊവ്വൽ, രാജധാനി, മലബാർ ഗോൾഡ് പ്രദേശങ്ങളിൽ മെയ് 12ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  ജ്യോതിപ്പീടിക, പുതിയകോട്ടം, സ്പ്രിംഗ് ഫീല്‍ഡ് വില്ല, പുളുക്കോപ്പാലം, ഷെല്‍ട്ടേഴ്സ് ക്ലബ്  എന്നിവിടങ്ങളില്‍ മെയ് 12ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും. അമ്പാടി റോഡ്, അമ്പലക്കുളം, പി വി എസ് ഫ്‌ളാറ്റ്, ഓഫിസ്, സുസുക്കി, വിവേക് കോംപ്ലക്‌സ്, നന്ദിലത്ത്, റോയല്‍ ഓക് , പ്രണാം ബില്‍ഡിംഗ്, മേലെ ചൊവ്വ, എച്ച് ടി സ്‌കൈ പേള്‍, ചൊവ്വ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെയും. കന്നന്നൂര്‍ ഹാന്‍ഡ്ലൂം, പാതിരാപ്പറമ്പ്, പെരിങ്ങോത് അമ്പലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും വൈദ്യുതി മുടങ്ങും.

date