Skip to main content

ഉൾച്ചേർന്ന സമൂഹം; നീതിയും വെല്ലുവിളികളും സെമിനാർ സംഘടിപ്പിച്ചു

 

ഭിന്നശേഷിക്കാരെ ചേർത്ത് നിർത്താൻ സമൂഹത്തിന് സാധിക്കണമെന്ന് സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി  സെക്രട്ടറിയുമായ  എം പി ഷൈജൽ. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉൾച്ചേർന്ന സമൂഹം നീതിയും വെല്ലുവിളികളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസമനുഭവിക്കുന്നവരോട് കരുണ കാണിക്കണമെന്നും അവരുടെ അവകാശത്തെ കുറിച്ച് സമൂഹത്തിന് ബോധ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാർ പൊതു സമൂഹത്തിന്റെ ഭാഗമാണ്. ഓഫീസുകളിലെത്തുന്ന ഭിന്നശേഷിക്കാരോട് ഉദ്യോഗസ്ഥർ ഔദ്യാരമല്ല കാട്ടേണ്ടതെന്നും അവരുടെ  അവകാശം സ്ഥാപിച്ച് നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ആർ.സി കോഴിക്കോട് ഡയറക്ടർ ഡോ റോഷൻ ബിജിലി, കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ നസീമ ജമാലുദ്ധീൻ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ മോഡറേറ്ററായിരുന്നു. മെയിന്റൻസ് വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് ഇന്ദു സ്വാഗതം പറഞ്ഞു.

date