Skip to main content

മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ പഠിക്കാം ശുചിത്വമിഷന്റെ സ്റ്റാളിലൂടെ

 

ഉറവിടമാലിന്യ സംസ്കരണത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ അവസരമൊരുക്കുകയാണ് ശുചിത്വമിഷൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് സ്റ്റാൾ തയ്യാറാക്കിയത്.

 വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സ്റ്റാളിൽ നിന്ന് മനസിലാക്കാം. വിവിധ മാലിന്യ സംസ്കരണ രീതികളും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ എളുപ്പത്തിൽ സംസ്കരിക്കുക എന്നത് എത്രത്തോളം എളുപ്പമാണെന്ന് സ്റ്റാളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. 

ജീബിൻ, ബയോബിൻ, ബൊഷി ബക്കറ്റ്, ബയോ കമ്പോസ്റ്റര്‍ ബിന്‍, ബയോഡൈജസ്റ്റർ പോട്ട് തുടങ്ങിയവ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവ എങ്ങനെയാണ് സജീകരിക്കേണ്ടതെന്നും ഉപയോഗിക്കേണ്ടതെന്നും ഉള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകും. ഇവരെ ബന്ധപ്പെട്ടാൽ കമ്പോസ്റ്റുകൾ വീടുകളിൽ കൊണ്ടുവന്ന് ഫിറ്റ് ചെയ്തു നൽകുകയും ചെയ്യും.

date