Skip to main content
.

കല്ലാര്‍ - ലക്ഷ്മി ഹരിജന്‍ കോളനി റോഡ് പുനര്‍നിര്‍മാണ തടസം നീങ്ങി

ഒരു നാടിന്റെ വര്‍ഷങ്ങളായുള്ള റോഡ് എന്ന ആവശ്യത്തിന് ദേവികുളം താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ നടപടി. 2018 ലെ പ്രളയത്തിലാണ് കല്ലാര്‍ - ലക്ഷ്മി ഹരിജന്‍ കോളനി റോഡ് തകരുന്നത്. 4.7 കിലോമീറ്റര്‍ റോഡിലൂടെയുള്ള ഗതാഗതം ഇതോടെ ദുഷ്‌കരമായി. പ്രളയ പുനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ പുനരുദ്ധാരണത്തിനായി 2.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ റോഡ് വീതികൂട്ടി നിര്‍മ്മിക്കുന്നതിന് റോഡിനിരുവശവും നില്‍ക്കുന്ന ഏതാനും മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു. ഇത് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നിര്‍മാണം മുടങ്ങി. പരാതികളുമായി ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ല. ഒടുവില്‍ അദാലത്ത് നഗരിയില്‍ വച്ച് മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് വനംവകുപ്പിന് മന്ത്രി റോഷി അറസ്റ്റില്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ വര്‍ഷങ്ങളായുള്ള ലക്ഷ്മി ഹരിജന്‍ കോളനി നിവാസികളുടെ റോഡ് എന്ന പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. മരങ്ങള്‍ മുറിച്ചു നീക്കുന്നതോടെ പിഡബ്ല്യുഡി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

date