Skip to main content

മണൽ /മണ്ണ്  ഇ- ലേലം

 

കോട്ടയം :മീനച്ചിലാറിൽനിന്നു നീക്കം ചെയ്തതും വിവിധ യാർഡുകളിലായി (13 യാർഡ് )സൂക്ഷിച്ചുവച്ചിരിക്കുന്നതുമായ ഏകദേശം 21726.952 ക്യൂബിക് മീറ്റർ മണൽ /മണ്ണ് /ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം ചെയ്യുന്നു.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ http;//eauction.gov.in  എന്ന വെബ്‌സൈറ്റിൽ (ഐ.ഡി; 2023-ജി.ഓ.കെ -64) മേയ്‌ 24 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. മേയ്‌ 26 ന് രാവിലെ 11.30 മുതൽ മൂന്ന് മണി വരെ ടി വെബ്‌സൈറ്റിൽ ലേലത്തിൽ  പങ്കെടുക്കാവുന്നതാണ്.വിലാസം: എക്‌സിക്യൂട്ടീവ് എൻജിനീയർ,ഇറിഗേഷൻ ഡിവിഷൻ ,കഞ്ഞിക്കുഴി ,കോട്ടയം, ഫോൺ: 9645935540, 0481-2576694

 

date