Skip to main content

തകരാർ പരിഹരിക്കാൻ സ്ഥാപനത്തിനും ബാധ്യതയെന്ന് ഉത്തരവ്

വിൽക്കുന്ന ഉത്പന്നത്തിന് തകരാർ സംഭവിച്ചാൽ, അത് പരിഹരിക്കാൻ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന് ബാധ്യതയുണ്ടെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. വട്ടിയൂർക്കാവ് സ്വദേശിയുടെ പരാതിയിലാണ് കമ്മീഷൻ ഉത്തരവിറക്കിയത്. 2020ലാണ് ഉത്തരവിനാസ്പദമായ സംഭവം. തിരുമലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നും വാങ്ങിയ മൊബൈൽ രണ്ട് ദിവസങ്ങൾക്ക് ശേഷം കേടായപ്പോൾ കമ്പനിയുടെ സർവീസ് സെന്ററുമായി ബന്ധപ്പെട്ട് തകരാർ പരിഹരിക്കാനായിരുന്നു പരാതിക്കാരന് സ്ഥാപനത്തിൽ നിന്ന് ലഭിച്ച മറുപടി. ഇതിനെതിരെയാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ പ്രസിഡന്റായ പി.വി ജയരാജൻ അംഗങ്ങളായ പ്രീത.ജി.നായർ, വി.ആർ. വിജു എന്നിവരുടെ ഉത്തരവിൽ ഹർജിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും ഒരുമാസത്തിനകം എതിർകക്ഷി നൽകണമെന്നും വിധിച്ചു.

date