Skip to main content

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; കലാജാഥ ഇന്ന് ജില്ലയില്‍

 സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ പര്യടനം നടത്തുന്ന കലാജാഥ ഇന്ന് (18) ജില്ലയിലെത്തും. ചലച്ചിത്രതാരം സാജു നവോദയയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്മാര്‍ അണിനിരക്കുന്ന കലാജാഥ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. ജാഥ ഉദ്ഘാടനം ചെയ്യും. 

രാവിലെ 10 മണിക്ക് കായംകുളം ബസ് സ്റ്റാന്‍ഡ്, 11-ന് നങ്ങ്യാര്‍കുളങ്ങര ജങ്ഷന്‍, 12-ന് ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഒന്നിന് എടത്വ പള്ളി ജങ്ഷന്‍, രണ്ടിന് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, മൂന്നിന് ആലപ്പുഴ ബീച്ച്, നാലിന് കലവൂര്‍ ജങ്ഷന്‍, അഞ്ചിന് ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, ആറിന് തുറവൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലാണ് കലാജാഥ പരിപാടി അവതരിപ്പിക്കുക.

date