Skip to main content

സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു 

 കൈനകരി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് നിര്‍വഹിച്ചു. 

ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് പുറമേ വിവിധ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായവും ഇവിടെ നിന്നും ലഭിക്കും.

ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബിത മനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. ലോനപ്പന്‍, എ.ഡി. ആന്റണി,  സി.എല്‍. ലെജുമോന്‍, ലിനി ആന്റണി, കവിതാ സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദേവുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date