Skip to main content

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പൊട്ടുന്ന പൈപ്പ് ലൈനുകൾ അടിയന്തരമായി പുനസ്ഥാപിച്ച് കുടിവെള്ളം ജനങ്ങളിൽ എത്തിക്കുന്നതിനും, ദേശീയ പാതയോരത്തുള്ള സ്കൂളുകക്കു മുന്നിലെ ഗതാഗത തടസം നീക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. 18

 

    കളക്ടറുടെ ചേമ്പറിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ള കമ്പനി പ്രതിനിധികളുടെയും മറ്റ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പാത നിർമ്മാണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം ദിവസങ്ങളായി മുടങ്ങുന്ന സ്ഥിതിയുണ്ട്. നാട്ടുകാർ ഇതിനെതിരെ നിരന്തര പരാതി ഉയർത്തിയിരുന്നു. ഈ ഘട്ടത്തിലാണ് എച്ച് സലാം എംഎൽഎ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 

    ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിൽ 
പൊട്ടുന്ന പൈപ്പ് ലൈനുകളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി പ്ലംമ്പിങ് ജോലിക്കാരെ നിയമിച്ച് യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിന് തീരുമാനിച്ചു. ഒപ്പം അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിനുമുമ്പ് തന്നെ വിദ്യാർഥികൾക്ക് സ്കൂളുകളിലേക്ക് സുഗമമായി എത്തിച്ചേരുന്നതിന് നിർമ്മാണത്തിന്റെ ഭാഗമായുള്ള തടസ്സങ്ങൾക്ക് പരിഹാരം കാണുന്നതിനും തീരുമാനിച്ചു. 

    എച്ച് സലാം എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കളക്ടർ ഹരിത വി കുമാർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ പ്രദീപ്, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാത, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ്, കെ എസ് ഇ ബി, കൺസൾട്ടൻസി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, കഎന്നിവരുൾപ്പടെയുള്ളവർ പങ്കെടുത്തു.

date