Skip to main content
എന്റെ കേരളം മേളയിലെ പി.ആർ.ഡി. പവിലിയൻ

വികസന കാഴ്ചകളൊരുക്കി പിആർഡിയുടെ എന്റെ കേരളം പവലിയൻ

കോട്ടയം: എന്റെ കേരളം പ്രദർശനവിപണനമേള നഗരിയിൽ വിനോദ വിജ്ഞാന കാഴ്ചകളൊരുക്കി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയൻ. 'ഒന്നാണ് നമ്മൾ' എന്ന തീമിൽ തയാറാക്കിയിട്ടുള്ള പവലിയനിൽ ദൃശ്യ മികവൊരുക്കി വികസന കാഴ്ചകൾ പങ്കുവെയ്ക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് വിനോദത്തിനുള്ള ഇടവുമൊരുക്കിയിട്ടുണ്ട്. മേളയുടെ പ്രധാന കവാടത്തോട് ചേർന്നുള്ള പവലിയനിൽ വിവിധ വകുപ്പുകളുടെ നേട്ടങ്ങൾ പങ്കുവെയ്ക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകളാണ് ആദ്യമുള്ളത്.  
 കമ്മ്യൂണിറ്റി കിച്ചൻ, ക്ഷേമപെൻഷൻ, മാതൃക  പോലീസ്, കോവിഡ് വാക്‌സിനേഷൻ ഡ്രൈവ്, സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, ശുചിത്വം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ കേരളം ഒന്നാമതായത് സംബന്ധിച്ച ഡിജിറ്റൽ ചിത്രങ്ങളും  വീഡിയോകളുമാണ് ക്രമീകരിച്ചിട്ടുള്ളത്. താഴെയുള്ള  എൽ.ഇ.ഡി വാളിൽ വകുപ്പുകളുടെയും പദ്ധതികളുടെയും വിശദാംശങ്ങൾ വായിക്കാനാകും.  വിവിധ മേഖലകളിലെ സർക്കാരിന്റെ നേട്ടങ്ങൾ എളുപ്പത്തിലറിയാൻ കഴിയുന്ന വിധമാണ് ക്രമീകരണം.  സർക്കാർ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് വിവിധ ഗുണഭോക്താക്കളും അനുഭവസ്ഥരും അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്ന ഷോർട്ട് വീഡിയോകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
 

date