Skip to main content
 360 ഡിഗ്രി സെൽഫി ബൂത്ത്.

360 ഡിഗ്രി സെൽഫി ബൂത്ത്

വികസന കാഴ്ചകളുടെ പവലിയനിൽ പൊതുജനങ്ങൾക്ക് വിനോദത്തിനായി ഒരുക്കിയിരിക്കുന്ന പ്രധാന ആകർഷണമാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. വികസന കാഴ്ചകളുടെ നടുവിലായി ഒരുക്കിയിരിക്കുന്ന ഈ സെൽഫി ബൂത്തിൽ കയറി നിന്നാൽ മതി 360 ഡിഗ്രിയിലുള്ള 17 സെക്കൻഡ് ദൈർഘ്യമുള്ള നിങ്ങളുടെ വീഡിയോകൾ റെഡി. ബാക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ കഴിയുംവിധം വീഡിയോകൾ വാട്‌സ്അപ്പിലോ മെയിലിലോ ലഭിക്കും. ഗോപ്രോ ക്യാമറയിലാണ് ചിത്രീകരണം നടത്തുന്നത്. പ്രായഭേദമന്യേ മേളയിൽ എത്തുന്നവരുടെ പ്രധാന ആകർഷണമായി ഈ സെൽഫി ബൂത്ത്.
 

date