Skip to main content

പരീക്ഷാ ഫലം; കൗൺസിലിങ് സൗകര്യത്തിന് ബന്ധപ്പെടാം

 

 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂൾ അധികൃതരും കുട്ടികളുടെ കാര്യത്തിൽ  ജാഗ്രത പാലിക്കണം. പരീക്ഷയിൽ പരാജയപ്പെട്ടവർക്കും  പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നവർക്കും കൂടുതൽ പഠിക്കാനുള്ള ആത്മവിശ്വാസം നൽകേണ്ടതുണ്ട്. അവരെ ചേർത്തുനിർത്തുവാനും അവരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയണം. കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി 2021 ഫെബ്രുവരി മുതൽ പാരന്റിങ് ക്ലിനിക്കുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലും സജീവമായി നടന്നുവരുന്നു.   ജില്ലയിൽ വിവിധ ഐ സി ഡി എസിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിവിധ പാരന്റിംഗ്  ക്ലിനിക്കുകളുടെ ഫോൺ നമ്പറുകൾ ചുവടെ.  കുട്ടിക്ക് കൗൺസിലിംഗ് സേവനം ആവശ്യമെങ്കിൽ ബന്ധപ്പെടാം. ആര്യാട്-8289836650, അമ്പലപ്പുഴ-7012190181, ഭരണിക്കാവ്-9526790677, ചെങ്ങന്നൂർ-9400235739, ചമ്പക്കുളം-9048 955110, ചേർത്തല മുനിസിപ്പാലിറ്റി -96565 64341, ഹരിപ്പാട്-9895577051, കഞ്ഞിക്കുഴി-8281433523, 
തൈക്കാട്ടൂശേരി-8943832772, മാവേലിക്കര-9846218713, മുതുകുളം-9544981971, പട്ടണക്കാട്-99955 75883, വെളിയനാട്-9645993461, ആലപ്പുഴ അർബൻ-9544581908.

date