Skip to main content

പൊടി പൊടിച്ച് കച്ചവടം; "എന്റെ കേരളം" മേള വിപണനത്തിലും ഹിറ്റ്

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ നിത്യോപയോഗ സാധനങ്ങൾ വിറ്റഴിച്ച് ഹിറ്റ് വരുമാനം നേടി സപ്ലൈക്കോ എക്സ്പ്രസ്സ്‌ മാർട്ട്. മെയ് 12 മുതൽ 18 വരെ നടന്ന മേളയിൽ സപ്ലൈകോ എക്സ്പ്രസ്സ്‌ മാർട്ടിൽ നടന്നത് 12 ലക്ഷത്തോളം രൂപയുടെ കച്ചവടം.

ദിവസേന ആയിരക്കണക്കിന് ആളുകളാണ് സ്റ്റാളിൽ സന്ദർശനം നടത്തിയത്. രണ്ട് ലിറ്റർ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സൗജന്യമായി നൽകുന്നതായിരുന്നു സ്റ്റാളിലെ ഏറ്റവും പ്രധാന ആകർഷണം.

കൂടാതെ സപ്ലൈകോ ശബരി ഹോട്ടൽ ബ്ലെൻഡ് തേയില 500 ഗ്രാം വാങ്ങിയാൽ ശബരി എസ്.എഫ്.ഡി തേയില 250 ഗ്രാം സൗജന്യമായി നൽകി. ശബരി ഗോൾഡ് തേയില 250 ഗ്രാം വാങ്ങിയാൽ ശബരി എസ്.എഫ്.ഡി തേയില 100 ഗ്രാം സൗജന്യമായി നൽകിയിരുന്നു.

date