Skip to main content

അറിയിപ്പുകൾ 

 

എഴുത്ത് പരീക്ഷ

ജില്ലയിലെ പട്ടികവർഗ്ഗ  ഉദ്യോഗാർത്ഥികൾക്കായുള്ള മാനേജ്മെന്റ് ട്രെയിനിമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷിച്ചവർക്കുള്ള എഴുത്ത് പരീക്ഷ മെയ്‌ 22 ന് രാവിലെ 11 മണി മുതൽ 12.15 വരെ മാനാഞ്ചിറ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. 2023 ഏപ്രിൽ 20 ലെ  എ.525/23 നമ്പർ മെമ്മോ സഹിതം ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952376364

 

ക്വട്ടേഷൻ നോട്ടീസ്

നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും, കോൾഡ് സ്റ്റോറേജുകളും 11 മാസകാലയളവിലേക്ക് ലൈസൻസിനു സ്വീകരിക്കുവാൻ നിബന്ധനകൾക്ക് വിധേയമായി താത്പ്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ/ലേല വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷൻ മുദ്ര വച്ച കവറിൽ മെയ് 27 ന്  രാവിലെ 11 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിയ്ക്ക് പരസ്യലേലത്തിനു ശേഷം അപ്പോൾ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. നിശ്ചിത സമയ പരിധിക്കകം 2000/- രൂപ നിരതദ്രവ്യം അടവാക്കി ക്വട്ടേഷൻ സമർപ്പിച്ചവർക്ക് മാത്രമേ പരസ്യലേലത്തിൽ പങ്കെടുക്കുവാൻ അവകാശമുണ്ടായിരിക്കുയുള്ളൂവെന്ന് സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷൻ കവറിനു  പുറത്ത്  02/2023-24 എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, നഗര കാർഷിക മൊത്തവിപണന കേന്ദ്രം,വേങ്ങേരി,കോഴിക്കോട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

 

ക്വട്ടേഷൻ നോട്ടീസ് 

നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ കോൾഡ് സ്റ്റോറേജുകളുടെ റിപ്പയർ പ്രവർത്തികൾക്ക് 12 മാസകാലയളവിലേയ്ക്ക് ആന്വൽ മെയിന്റനൻസ് സ്വീകരിക്കുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും കൊട്ടേഷൻ/ലേല വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷൻ മുദ്രവച്ച കവറിൽ മെയ് 27 രാവിലെ 11 മണി വരെ സ്വീകരിക്കുന്നതും, അന്നേ ദിവസം ഉച്ചയ്ക്ക് 2.30 മണിയ്ക്ക് അപ്പോൾ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ തുറന്നതുമായിരിക്കും. ക്വട്ടേഷൻ കവറിനു പുറത്ത് : 03/2023-24 എന്ന് രേഖപ്പെടുത്തണം.  
ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി,നഗര കാർഷിക മൊത്ത വിപണന കേന്ദ്രം,വേങ്ങേരി,കോഴിക്കോട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

date