Skip to main content

കെ സ്റ്റോർ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

 

കോഴിക്കോട് ജില്ലയിൽ ചേളന്നൂർ പഞ്ചായത്തിലെ ഒള്ളോപ്പാറയിലെ 305 നമ്പർ പൊതുവിതരണ കേന്ദ്രത്തിൽ ആരംഭിക്കുന്ന കെ-സ്റ്റോർ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മെയ്‌ 19 ന് വൈകുന്നേരം 4മണിക്ക് ഉദ്ഘാടനം  ചെയ്യും. ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ്  നൗഷിർ. പി.പി അധ്യക്ഷത വഹിക്കും. റേഷൻകടകളെ വൈവിധ്യവൽക്കരിച്ച് സപ്ലൈകോ, മിൽമ എന്നിവയുടെ ഉൽപന്നങ്ങൾ ബാങ്കിംഗ്, ഓൺലൈൻ സേവനങ്ങൾ, 05 കിലോയുടെ ചോട്ടു ഗ്യാസ് എന്നിവ ലഭ്യമാക്കുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് കെ-സ്റ്റോർ. റേഷൻകടകളെ ജനസൗഹൃദ സേവനകേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ലയിൽ 10 റേഷൻ കടകളാണ് ആദ്യ ഘട്ടത്തിൽ കെ- സ്റ്റോറുകളായി മാറ്റുന്നത്.

date