Skip to main content

എന്റെ കേരളം പ്രദർശന വിപണന മേളയിൽ റെക്കോർഡ് വിറ്റുവരവ് 

 

 24,53,300 രൂപയുടെ കച്ചവടവുമായി വ്യവസായ വകുപ്പ് സ്റ്റാളുകൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മെയ് 12 മുതൽ ബീച്ചിൽ  നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ റെക്കോർഡ് വിറ്റുവരവുമായി നിരവധി വ്യാപാര സ്റ്റാളുകൾ. പ്രദർശന വിപണന മേളയിലെ ഏഴു ദിവസങ്ങളിലായി 
ലക്ഷങ്ങളുടെ കച്ചവടമാണ് വ്യാപാര സ്റ്റാളുകളിൽ നടന്നത്.

മെയ് 17 വരെയുള്ള കണക്കുകൾ ലഭ്യമാകുമ്പോൾ വ്യവസായ വകുപ്പിന്റെ 113 സ്റ്റാളുകളിൽ 24,53,300 രൂപയുടെ വിറ്റുവരവ് നടന്നു.  ടി - കോകോ സ്റ്റാളിൽ 1,44,600 രൂപയുടെ വ്യാപാരവും , വയനാട് കാർഷിക സംരംഭം സ്റ്റാളിൽ 1,09,930 രൂപയുടെതും, കട്ടിപ്പാറ എന്റർപ്രെെസസ് സ്റ്റാളിൽ  89,537 രൂപയുടെ വ്യാപാരവും നടന്നു. വ്യവസായ വകുപ്പിന്റെ കീഴിൽ സ്വയം സംരംഭക സ്റ്റാളുകൾ ഉൾപ്പടെയുള്ള സ്റ്റാളുകളിലാണ് കച്ചവടം നടന്നത്. ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങൾ ഉൾപ്പടെ വിൽപ്പനക്കായുണ്ടായിരുന്നു.

ജില്ലാ ജയിലിന്റെ സ്റ്റാളിൽ നിന്നും ആകെ  60,000 രൂപയുടെ സാധനങ്ങൾ വിറ്റഴിച്ചു.  50,000 രൂപയുടെ ഭക്ഷ്യവസ്തുക്കളും 10,000 രൂപയുടെ കരകൗശല വസ്തുക്കളുമാണ് വില്പന നടത്തിയത്.

കൈത്തറി സ്റ്റാളുകളിൽ നിന്ന്  രണ്ട് ലക്ഷത്തോളം രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിച്ചത്. കൈത്തറിയുടെ മുഴുവൻ സ്റ്റാളുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. സാരി, ഷർട്ട്, മുണ്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾക്കായിരുന്നു ആവശ്യക്കാരേറെയും.

date