Skip to main content

എന്റെ കേരളം പ്രദർശന വിപണന മേള:  പുരസ്‌കാരങ്ങൾ വിതരണം ചെയ്തു 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേളയിലെ മികവു പുലർത്തിയ വകുപ്പുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. 

തീം, സർവീസ്, ആക്ടിവിറ്റി, വാണിജ്യം, പ്രകടനം എന്നീ വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്.

മികച്ച തീം സ്റ്റാള്‍ വിഭാഗത്തിൽ ഫയർ ആന്റ് റെസ്ക്യൂ വിഭാഗവും സർവീസ് സ്റ്റാളിനുള്ള പുരസ്കാരം ആരോഗ്യ വകുപ്പും ആക്ടിവിറ്റി സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസും വാണിജ്യ സ്റ്റാളിനുള്ള പുരസ്കാരം സർഗാലയ ക്രാഫ്റ്റ് വില്ലേജും കരസ്ഥമാക്കി.
മികച്ച  പ്രകടനത്തിനുള്ള പുരസ്കാരം പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു.
എം എൽ എമാരായ കെ എം സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ജില്ലാ കലക്ടർ എ ഗീത, ഡി ഡി സി എം.എസ് മാധവിക്കുട്ടി, ഐ ആന്റ് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.കെ സജീഷ് എന്നിവർ സംബന്ധിച്ചു.

date