Skip to main content

സർക്കാർ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് 

 

ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമം സംബന്ധിച്ച് സർക്കാർ ജീവനക്കാർക്കായി ബോധവത്കരണ  ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ (മെയ് 20) രാവിലെ 10: 30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ കലക്ടർ എ.ഗീത ഉദ്ഘാടനം ചെയ്യും. എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിക്കും.

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ 
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. ഭിന്നശേഷി അവകാശ നിയമം-2016 എന്ന വിഷയത്തിൽ സി ആർ സി  ഡയറക്ടർ ഡോ.റോഷൻ ബിജിലി ക്ലാസ് നയിക്കും.

date