Skip to main content

ലൈഫ് മിഷനിലൂടെ സംസീറയ്ക്കും കുടുംബത്തിനും വിടൊരുങ്ങും

 

സ്വന്തമായി വീടെന്ന സ്വപ്നം തൂണേരി സ്വദേശിനി സംസീറയ്ക്കും കുടുംബത്തിനും ഇനി വിദൂരമല്ല. ലൈഫ് മിഷനിലൂടെ ഇനിയവർക്ക് വിടൊരുങ്ങും. 2020ലെ ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും തുടർ നടപടികൾ നീണ്ടുപോവുകയായിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യവുമായാണ് സംസീറ വടകരയിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിനെത്തുന്നത്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ  തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എഗ്രിമെന്റ് വെക്കാനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

വർഷങ്ങളായി വാടക വീട്ടിലാണ് സംസീറയും ഭർത്താവും നാല് പെൺമക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും സ്വന്തമായി സ്ഥലം ഇല്ലാത്തതും വീടെന്ന ഇവരുടെ സ്വപ്നത്തിന് വിലങ്ങുതടിയായി. അങ്ങനെയാണ് സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിൽ അപേക്ഷ സമർപ്പിച്ചത്.
വീടെന്ന സ്വപ്നത്തിന് മന്ത്രിയുടെ വാക്കുകൾ ഏറെ ആശ്വാസം നൽകുന്നതാണെന്ന് സംസീറ പറഞ്ഞു.

date