Skip to main content

ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മെയ് 12)

ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മെയ് 12) രാവിലെ 10.45ന് ഭഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവഹിക്കും.
റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത കിടപ്പിലായ അതിദരിദ്ര ജനവിഭാഗങ്ങൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ അവരുടെ വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് 'ഒപ്പം'. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, വാർഡ് കൗൺസിലർ കെ.പി.എ ശരീഫ്, എ.ഡി.എം എൻ.എം മെഹറലി, അതിരാരിദ്ര നിർമാർജന പദ്ധതി ജില്ലാ നോഡൽ ഓഫീസർ ബി.എൽ വിജിത്ത് തുടങ്ങിയവർ സംസാരിക്കും. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി നന്ദിയും പറയും.

date