Skip to main content

തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തി അസാപ് സെമിനാർ

യുവാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ സെമിനാർ. പൊന്നാനി എ.വി. ഹൈസ്‌കൂൾ മൈതാനത്ത് നടക്കുന്ന സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് നൈപുണ്യ വികസനവും തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത് ആഗോള തൊഴിൽ സാഹചര്യം എങ്ങനെ, തൊഴിൽ മേഖലയിൽ ഇന്ത്യയുടെ പ്രസക്തി, കേരളത്തിലെ തൊഴിൽ സാഹചര്യം, തൊഴിൽ മേഖലയിലെ സാങ്കേതിക നൈപുണിതകൾ, ആർട്ടിഫിഷ്യൽ ഇന്റെജൻസ്, തൊഴിൽ ലഭ്യത എങ്ങനെ ഉറപ്പു വരുത്താം എന്നിവയിൽ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മേധാവി ഇ.വി സജിത്ത് കുമാർ
വിഷയാവതരണം നടത്തി. അസാപ്പ് കേരള പ്രോഗ്രാം മാനേജർ കെ.പി മുഹമ്മദ് റമീസ്, അസാപ് കേരള
അസി. എഞ്ചിനീയർ പി. അശോക് എന്നിവർ സംസാരിച്ചു.

date