Skip to main content

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ ജനകീയ സദസ്സും വാർഡുതല അദാലത്തും

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനങ്ങളുടെ വികസന ആവശ്യങ്ങൾ കേൾക്കുന്നതിനും മുൻകൂട്ടി ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിനും ജനകീയ സദസ്സും വാർഡ് തല അദാലത്തും സംഘടിപ്പിക്കുന്നു.

ജൂൺ 10, 17, 18 തിയ്യതികളിൽ നടത്തുന്ന അദാലത്തിലേക്ക് മെയ്‌ 30 വരെ  പരാതികൾ  സമർപ്പിക്കാം. എം എൽ എ യുടെ ഓഫീസിൽ നേരിട്ടോ കൗൺസിലർമാർ മുഖേനയോ, ഇ- മെയിൽ (mlakkdsouth@gmail.com) വഴിയോ മുൻകൂട്ടി പരാതികൾ സമർപ്പിക്കാം.
 
ഭൂമി സംബന്ധമായ വിഷയങ്ങൾ, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിനുള്ള കാലതാമസം/ നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികളായ വിവാഹ/പഠന ധനസഹായം,ക്ഷേമപെൻഷൻ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, തെരുവ് വിളക്കുകൾ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ,
പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ള പ്രശ്നങ്ങളും,
റേഷൻ കാർഡ്, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ,ശാരീരിക/ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ,  പ്രാദേശിക വികസന പ്രശ്നങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ.

കെ.സി.എം.എ യു പി സ്കൂൾ കാച്ചിലാട്ട്,
ജി.വി.എച്ച്‌.എസ് എസ് ആഴ്ചവട്ടം,
ജി.വി.എച്ച്.എസ്.സ് പയ്യാനക്കൽ എന്നിവിടങ്ങളിലാണ് അദാലത്തുകൾ നടത്തുക.

കൂടുതൽ വിവരങ്ങൾക്ക്
8891947247, 9895626515, 7592952759, 7012637001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

date