Skip to main content
കണ്ണങ്കോട് അങ്കണവാടി

നവീകരിച്ച കണ്ണങ്കോട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

 

മുഖഛായ മാറ്റി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട് അങ്കണവാടി. വനിത ശിശുവികസന വകുപ്പിന്റെ 'ചായം' പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി നവീകരിച്ചത്. അങ്കണവാടികളെ കുട്ടികളുടെ ഇഷ്ടയിടങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് ചായം (ചൈൽഡ് ഫ്രണ്ട്ലി അങ്കണവാടിസ് ഈൽഡഡ് ത്രൂ അഡോർമെന്റ് ആൻഡ് മേക്കോവർ). ചിത്രങ്ങളും ശില്പങ്ങളും കളിപ്പാട്ടങ്ങളും ഒപ്പം സ്വന്തമായി എഴുതാനും വരയ്ക്കാനുമെല്ലാമുള്ള ഇടമാക്കി അങ്കണവാടികളെ മാറ്റുന്നതാണ് പദ്ധതി.

നവീകരിച്ച അങ്കണവാടിയുടെ  ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റംല മാടംവള്ളിക്കുന്ന്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഉമ മഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

date