Skip to main content

അറിയിപ്പുകൾ

തസ്തികകളിൽ ഒഴിവ്

ഐ.എച്ച്.ആർ.ഡി യുടെ അനുബന്ധ സ്ഥാപനമായ പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയിലൂരില്‍ ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനീ, കമ്പ്യൂട്ടർ പ്രോഗ്രാമർ  എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനീ തസ്തികയ്ക്ക് എം.കോം, ഡിസിഎഫ്എ യും കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് ഡിഗ്രി ഫസ്റ്റ് ക്ലാസും പിജിഡിസിഎ യുമാണ് ആണ് യോഗ്യത. താല്പര്യമുളളവര്‍ മെയ് 25 ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും രണ്ടു പകര്‍പ്പുകളും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04923 241766, 8547005029, 9495069307  

അപേക്ഷ ക്ഷണിച്ചു

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്സുകളിലേക്ക് 2023 -24  അധ്യയന  വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റ് അർഹരായ വിഭാഗക്കാർക്ക് നീയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്‌സുകൾ നടത്തുക. അപേക്ഷാഫോറം 100 രൂപയ്ക്ക് നേരിട്ടും 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ :  0495 2723666, 0495 2356591 www.captkerala.com

 

പതിനൊന്നാം ക്ലാസ് പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പ്മെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിൽ 2023-2024 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss വെബ്സൈറ്റ് മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂൺ 12.
ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർ വെബ്സൈറ്റിൽ നിന്ന് പൂർണ്ണമായ അപേക്ഷ ഡൗൺലോഡ് ചെയ്ത് അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ ) ജൂൺ 15 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2721070,8547005031 / ihrd.itd@gmail.com

date