Skip to main content

കേന്ദ്രീകൃത ഖാദി പ്രീ പ്രോസസിംഗ് യൂണിറ്റ് ഉദ്ഘാടനം നാളെ

 

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഖാദി വ്യവസായ കാര്യാലയത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി മുചുകുന്നിൽ ആരംഭിക്കുന്ന കേന്ദ്രീകൃത ഖാദി പ്രീ പ്രോസസിംഗ്  യൂണിറ്റിന്റെ ഉദ്ഘാടനം നാളെ ( മെയ് 27 ) നടക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥാപിച്ചിട്ടുള്ള കോൺ വൈൻഡിങ് മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമില നിർവഹിക്കും. ഖാദി ബോർഡ് ഡയറക്ടർ ഷാജി ജേക്കബ് പദ്ധതി വിശദീകരിക്കും.

മുചുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ, ഖാദി ബോർഡ് മെമ്പർമാരായ സാജൻ തൊടുകയിൽ, എസ് ശിവരാമൻ, ലത.കെ.പി എന്നിവർ സംബന്ധിക്കും.

date