Skip to main content

അറിയിപ്പുകൾ

 

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം
   
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 31 ന്  രാവിലെ 10.00 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക്/ഡിപ്ലോമ), ഇലക്ട്രിക്കൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക് (ഇലക്ട്രിക്കൽ)), ഇലക്ട്രീഷ്യൻ (യോഗ്യത : ഐ.ടി.ഐ), ടെലികോളർ, കസ്റ്റമർകെയർ എക്സിക്യൂട്ടീവ്  (യോഗ്യത : ബിരുദം/ഡിപ്ലോമ), സെയിൽസ് കൺസൽട്ടന്റ് (യോഗ്യത : ബിരുദം + ഡ്രൈവിംഗ് ലൈസൻസ്), റിസപ്ഷനിസ്റ്റ്, ഷോറും സെയിൽസ് കൺസൽട്ടന്റ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്  (യോഗ്യത: ബിരുദം), സർവ്വീസ് മാർക്കറ്റിംഗ് (യോഗ്യത : ഡിപ്ലോമ/ഐ.ടി.ഐ ), അക്കൗണ്ടന്റ് (യോഗ്യത: ബി.കോം വിത്ത് ടാലി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് : 0495  2370176   

   

വടകര പോളിടെക്നിക്കിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് കംപ്യൂട്ടർ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ലക്ചറർമാരെ ആവശ്യമുണ്ട്. താൽക്കാലികമായിട്ടാണ് നിയമനം. യോഗ്യത :- ലക്ചറർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ് : പ്രസ്തുത വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം. ലക്ചറർ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ : ഫസ്റ്റ് ക്ലാസ്സ് എം സി എ ബിരുദം. താല്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  0496 2524920

date