Skip to main content
കല്ലറ കോളനി മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

കല്ലറ കോളനി മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂർ കല്ലറ കോളനി മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ്  കല്ലറ കോളനി മിനി സ്റ്റേഡിയം നവീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കായിക രംഗത്തെ മികച്ച സംഭാവനക്കുള്ള ആദരവ് പാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി കാരന്തൂർ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ സ്വാഗതവും, കല്ലറ കോളനി പ്രസിഡന്റ് മഹേഷ് നന്ദിയും പറഞ്ഞു.

date