Skip to main content

മാലിന്യ മുക്ത കേരളത്തിനായി കൈകോർത്ത് ബാലുശ്ശേരി

 

മാലിന്യ മുക്ത കേരളം സാധ്യമാക്കുന്നനായി ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ മണ്ഡലതല ശുചിത്വ പ്രഖ്യാപനത്തിന്റെ പ്രാഥമിക ഘട്ടം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം സച്ചിൻദേവ് എം എൽ എ പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലതല അവലോകന യോഗം എം എൽ എയുടെ അധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

അജൈവ മാലിന്യ സംസ്കരണത്തിന്റെ നിലവിലുള്ള അവസ്ഥ, സമയബന്ധിത പ്രവർത്തനങ്ങൾ ചെയ്യേണ്ടതിന്റെ ആവശ്യം, നിയമപരമായ നടപടികൾ, തുടർ പ്രവർത്തനങ്ങൾ, നൂതനമായ പ്രവർത്തനങ്ങളും സമീപനങ്ങളും, പൊതുസ്ഥാപനങ്ങളുടെ ശുചിത്വാവസ്ഥ, പൊതുഇടങ്ങളുടെ ശുചിത്വാവസ്ഥ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ കോർഡിനേറ്റർ സുന്ദരൻ വി തദ്ദേശ സ്ഥാപനതല പ്രവർത്തനങ്ങളുടെ പുരോഗതി വിവരം അവതരപ്പിച്ചു. മണ്ഡലത്തിലുൾപ്പെട്ട മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെയും ഒൻപത് ഗ്രാമപഞ്ചായത്തുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ഹരിതകർമ്മസേന കൺസോഷ്യം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date