Skip to main content

അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആർഡ് എംപ്ലോയ്‌മെമെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയിലേക്ക് അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ളവരുടെ മക്കൾക്കും ആശ്രിതർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പത്ത് മാസമാണ് കോഴ്‌സിന്റെ കാലാവധി. ജൂൺ രണ്ടാമത്തെ ആഴ്ചയിൽ ക്ലാസ് ആരംഭിക്കും. താത്പര്യമുള്ള തൊഴിലാളികളുടെ ആശ്രിതർ ക്ഷേമനിധി ഓഫീസുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റോടുകൂടെ  അപേക്ഷിക്കണം.കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ്‌സൈറ്റിൽ  ലഭ്യമാണ്.
ഫോൺ :7907099629, 0471 2479966, 0471 2309012

date