Skip to main content
മുട്ടുചിറ സർക്കാർ യുപി സ്‌കൂളിൽ പുതുതായി വാങ്ങിയ സ്‌കൂൾ വാൻ തോമസ് ചാഴികാടൻ എം.പി. ഫ്‌ളാഗ് ഓഫ് ചെയുന്നു.

മുട്ടുചിറ സ്‌കൂളിന്റെ വാൻ  ഫ്‌ളാഗ് ഓഫ് ചെയ്തു

 

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മുട്ടുചിറ സർക്കാർ യു.പി സ്‌കൂളിന് പുതിയതായി അനുവദിച്ച സ്‌കൂൾ വാനിന്റെ ഫ്‌ളാഗ് ഓഫ് തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. 62 കുട്ടികളാണ് നിലവിൽ ഈ സ്‌കൂളിൽ പഠിക്കുന്നത്. വാടകയ്ക്ക് എടുത്തിരുന്ന വാഹനത്തിലായിരുന്നു കുട്ടികളെ കൊണ്ടുവന്നിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു,  ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ജിൻസി എലിസബത്ത് ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് പുത്തൻകാല, ജാൻസി സണ്ണി,   ടോമി നിരപ്പേൽ, രശ്മി വിനോദ്, പൗളി ജോർജ്, മാമച്ചൻ അരീക്കത്തുണ്ടത്തിൽ, സ്‌കൂൾ പ്രധാനധ്യാപകൻ കെ.പ്രകാശൻ, അധ്യാപകർ, പിടിഎ  അംഗങ്ങൾ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
 

date