Skip to main content

കെ എസ് എഫ് ഇ മൈക്രോശാഖാ ഉദ്ഘാടനം ഇന്ന്( മെയ് 29)

 

കെ എസ് എഫ് ഇ ഉപ്പുതറ മൈക്രോശാഖയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഇന്ന് ( മെയ് 29) രാവിലെ 9.30 ന് നിര്‍വഹിക്കും. കട്ടപ്പന മേഖലയുടെ കീഴില്‍ ആരംഭിക്കുന്ന ശാഖ ഉപ്പുതറ പാലം ജംഗ്ഷനില്‍ പാറയില്‍ ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പരിപാടിയില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

കെ. എസ്. എഫ്. ഇ. 52 വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ്  മൈക്രോശാഖകള്‍ ആരംഭിക്കുന്നത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ സ്വര്‍ണ്ണ പണയ വായ്പകള്‍ ഉള്‍പ്പെടെ വിവിധതരം വായ്പ്പകളുടെയും ചിട്ടികളുടെയും സേവനം ഈ ശാഖയില്‍ ലഭ്യമാക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി, ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ എസ് കെ സനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date