Skip to main content

ദുരന്ത ഭീഷണി സൃഷ്ടിക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റണം 

 

കാലവർഷത്തിന് മുന്നോടിയായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ദുരന്ത ഭീഷണി സൃഷ്ടിക്കുന്ന വൃക്ഷങ്ങൾ ഭൂവുടമസ്ഥർ സ്വന്തം ചിലവിൽ എത്രയും പെട്ടെന്ന് മുറിച്ച് മാറ്റേണ്ടതാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അറിയിപ്പ് ലഭിച്ചിട്ടും അപകടകരമായ വൃക്ഷങ്ങൾ കാരണം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഭൂവുടമ മാത്രമായിരിക്കും ഉത്തരവാദി. യഥാസമയം അപകടകരമായ വൃക്ഷങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം തനതു ഫണ്ടുപയോഗിച്ച് പഞ്ചായത്ത് ആയത്  മുറിച്ച് മാറ്റുന്നതും  അതിനുള്ള ചിലവ് ബന്ധപ്പെട്ട വ്യക്തികളുടെ പക്കൽ നിന്നും ഈടാക്കി പഞ്ചായത്ത് ഫണ്ടിലേക്ക് വകയിരുത്തുന്നതുമാണെന്ന് സെക്രട്ടറി അറിയിച്ചു.

date