Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 29-05-2023

സാഗി മെഗാ തൊഴിൽ മേള നടത്തി

പയ്യാവൂർ ഗ്രാമപഞ്ചായത്ത് സാഗി പ്രൊജക്ടിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച മെഗാ തൊഴിൽ മേള ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. തൊഴിൽ ഏതായാലും ശുഭപ്രതീക്ഷയോടെ, കഠിനാധ്വാന മനസ്സോടെ ഏറ്റെടുത്താൽ വിജയം നേടാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവ്യർ അധ്യക്ഷത വഹിച്ചു. സാഗി ചാർജ് ഓഫീസർ പി പി അഷ്റഫ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട്, പ്രീത സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ മോഹനൻ മാസ്റ്റർ ഷീന ജോൺ, ആലീസ് നെട്ടനാനിക്കൽ, വാർഡ് അംഗം രജനി സുന്ദരൻ, എ പി ഒ രജിത, പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി, പഞ്ചായത്ത് സെക്രട്ടറി ശ്യാമപ്രസാദ്, രവിമോഹൻ എന്നിവർ സംസാരിച്ചു.

പടം) പയ്യാവൂർ ഗ്രാമപഞ്ചായത്ത് സാഗി പ്രൊജക്ടിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച മെഗാ തൊഴിൽ മേള ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു

മെഡിക്കൽ ഓഫീസർ: വാക് ഇൻ ഇന്റർവ്യൂ മൂന്നിന്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2832055.

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി

അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററും രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷത്തെ ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. കൂടുതൽ വിവരങ്ങൾ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ-670142 എന്ന വിലാസത്തിൽ ലഭിക്കും.  ഫോൺ: 0460 2226110, 8301030362, 9995004269.

ഹെൽത്ത് പ്രമോട്ടർ നിയമനം

പട്ടികവർഗ വികസന വകപ്പിന് കീഴിൽ ജില്ലയിൽ നിലവിലുള്ള എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള 20നും 35നും ഇടയിൽ പ്രായമുള്ള പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പി വി ടി ജി/ അടിയ/ പണിയ/ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് പാസായാൽ മതി. നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പാസായവർക്കും ആയുർവേദ/ പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് മുൻഗണന ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി രണ്ട് വർഷം.  
അപേക്ഷയിൽ അപേക്ഷകരുടെ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെഞ്ഞെടുക്കണം. മെയ് 31ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കക്കും. കൂടുതൽ വിവരങ്ങൾ കണ്ണൂർ ഐ ടി ഡി പി ഓഫീസ്, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ആറളം ഫാം ടി ആർ ഡി എം ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2700357.

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

പട്ടികവർഗ വികസന വകപ്പിന് കീഴിലുള്ള ജില്ലയിലെ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലേക്ക് ആൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വിഭാഗം 70 ശതമാനം, പട്ടികജാതി വിഭാഗം 20 ശതമാനം, ജനറൽ വിഭാഗം 10 ശതമാനം എന്നിങ്ങനെ പത്താം ക്ലാസ് ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം  രക്ഷിതാക്കളുടെ വാർഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം നേരിട്ടോ തപാലിലോ ഇ മെയിലായോ സമർപ്പിക്കണം. ഫോൺ: 0460 2996794, 8848408455.  ഇ മെയിൽ: mrskannur2018@gmail.com.

പഠനോപകരണങ്ങൾക്ക് ധനസഹായം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ജില്ലാ ഓഫീസിൽ അംഗങ്ങളായവരുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ എൽ കെ ജി, ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകുന്നു. ഒരു കുട്ടിക്ക് 500 രൂപ നിരക്കിലാണ് സഹായം. അർഹായവർ വെള്ളക്കടലാസിൽ തയ്യറാക്കിയ അപേക്ഷ, പ്രവേശനം നേടുന്ന സ്‌കൂളുകളിൽ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം, അംഗങ്ങളുടെ ക്ഷേമനിധി അംഗത്വ കാർഡ്, ഇതുവരെ ക്ഷേമനിധിയിൽ അംശദായം അടച്ച രശീതികൾ, ആധാർ കാർഡ്, അംഗത്തിന്റെ പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂൺ 10നകം സമർപ്പിക്കണം. ഫോൺ: 0497 2970272.

ഗസ്റ്റ് അധ്യാപക നിയമനം

മാനന്തവാടി ഗവ.കോളേജിൽ ഇലക്ട്രോണിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റിന്റെ  അസ്സൽ സഹിതം പങ്കെടുക്കാം. ഫോൺ: 04935 240351.

കൃത്രിമക്കാൽ വിതരണോദ്ഘാടനം 31ന്

ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ജില്ലാ ആശുപത്രിയിലെ ലിമ്പ് ഫിറ്റിംഗ് യൂണിറ്റിൽ നിന്നും കൃത്രിമക്കാൽ നൽകുന്നതിന്റെ ഉദ്ഘാടനം മെയ് 31ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ  നിർവഹിക്കും.

ഗതാഗത നിയന്ത്രണം

പയ്യട്ടം-ഇരിണാവ്-മടക്കര റോഡിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 30, 31 തീയതികളിൽ ഈ റോഡിലൂടെയുളള വാഹനഗതാഗതം നിരോധിച്ചതായി പയ്യന്നൂർ പി ഡബ്ല്യു ഡി പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

സൂപ്രണ്ട് ഓഫീസ് മാറി

തലശ്ശേരി ടെമ്പിൾ ഗേറ്റിലെ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയം ഇനി മുതൽ തലശ്ശേരി ഹെഡ് പോസ്റ്റോഫീസിലാണ് പ്രവർത്തിക്കുകയെന്ന് പോസ്റ്റോഫീസ് സൂപ്രണ്ട് അറിയച്ചു.

ദേവസ്വം പട്ടയ കേസുകൾ മാറ്റി

മെയ് 30, 31 തീയ്യതികളിൽ കണ്ണൂർ കലക്ടറേറ്റിൽ വിചാരണക്ക് വെച്ച കണ്ണൂർ താലൂക്ക് ദേവസ്വം പട്ടയ കേസുകൾ യഥാക്രമം ജൂലൈ അഞ്ച്. ആറ്  തീയ്യതികളിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ (എൽ ആർ) അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ഒഴിവുകൾക്ക് പരിഗണിക്കാൻ വൺടൈം രജിസ്ട്രേഷൻ നടത്തുന്നു. കുത്തുപറമ്പ് പുതിയ നിരത്തിലെ നാണു മാസ്റ്റർ സാംസ്‌കാരിക കേന്ദ്രത്തിൽ ജൂൺ 31ന് രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. പ്രായപരിധി 50 വയസിൽ താഴെ. രജിസ്ട്രേഷൻ ഫീസ് 250 രൂപ. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ആജീവനാന്തം എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
 
വൈദ്യുതി മുടങ്ങും

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എസ് എൻ നഴ്‌സറി, പി വി എസ് ഫോർച്യൂൺ, ശ്രീ റോഷ് കണ്ണോത്തും ചാൽ, മടിയൻ മുക്ക്, വി പി നൗഷാദ്, ഒണ്ടേൻ പറമ്പ, ഭജനകോവിൽ, എടചൊവ്വെ പൈപ്പ് എന്നീ ഭാഗങ്ങളിൽ മെയ് 30 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ സുനാമി, മൈതാനപ്പള്ളി, ഗ്രാമീണ ബാങ്ക്, മൈതാനപ്പള്ളി കോളനി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ മെയ് 30ന് രാവിലെ എട്ട് മണി മുതൽ 11 മണി വരെയും തയ്യിൽ, ശാന്തിമൈതാനം, സ്റ്റാർസി, ബി എസ് എൻ എൽ, നീർച്ചാൽ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും ആനയിടുക്ക്, കൊച്ചിപ്പള്ളി, സിറ്റിസെന്റർ, വിക്ടറി ഐസ് പ്ലാന്റ്, ഷാജി ഐസ് പ്ലാന്റ്, അൽനൂർ കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഉച്ചക്ക് 11 മണി മുതൽ 2.30 വരെയും ഖിദ്മ, മൊയിദീൻ പള്ളി, ഹാർബർ, മോഡേൺ, ഐഡിയ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കനാൽപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 30 രാവിലെ എട്ട് മുതൽ 10 മണി വരെയും വലിയന്നൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ 12 വരെയും കാമറിൻ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മണി മുതൽ ഉച്ചക്ക് മൂന്ന് മണി വരെയും കൈപ്പക്കയിൽമൊട്ട, കൈപ്പക്കയിൽ മൊട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ വെളിയനാട് ,കരയത്തുംചാൽ, ഞണ്ണമല എന്നിവിടങ്ങളിൽ മെയ് 30ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ജയജ്യോതി, പന്നിയോട്ട്മൂല, വാസുപീടിക, എസ് ഇ എസ്  കോളേജ്, ചുണ്ടക്കുന്ന് എന്നിവിടങ്ങളിൽ മെയ് 30ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ തോക്കാട്, എടോളി, പച്ചാണി കൂത്തമ്പലം എന്നിവിടങ്ങളിൽ മെയ് 30ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date