Skip to main content
ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു  നിർവഹിക്കുന്നു.

മാലിന്യമുക്ത നവകേരളം; ജില്ലാതല പൊതുശുചീകരണ യജ്ഞത്തിന് തുടക്കം

 

കോട്ടയം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള പൊതുശുചീകരണ യജ്ഞത്തിന് തുടക്കം. കോട്ടയം സിവിൽ സ്റ്റേഷനിൽ തുടക്കമിട്ട ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു  നിർവഹിച്ചു.  
 മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽക്കുന്നത്. ശുചീകരണ യജ്ഞത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളും പരിസരവും വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലയിലെ എല്ലാ സർക്കാർ അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും പരിസരങ്ങളിലും യജ്ഞത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
ഇപ്രകാരം ലഭിക്കുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റു വളമാക്കി മാറ്റാനോ അല്ലെങ്കിൽ നിലവിലുള്ള ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വഴി സംസ്‌കരിക്കാനോ ആണ് തീരുമാനം. അജൈവ മാലിന്യ സംസ്‌കരണത്തിനായി ഹരിത കർമ്മ സേനയുടെ സേവനവും ഉപയോഗപ്പെടുത്തി ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഇ-മാലിന്യങ്ങൾ, ഉപയോഗ ശൂന്യമായ ഫർണീച്ചറുകൾ എന്നിവ ക്ലീൻ കേരളാ കമ്പനിക്ക് കൈമാറി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബെവിൻ ജോൺ, മാലിന്യമുക്ത കേരളം ജില്ലാ കോ- ഓർഡിനേറ്റർ ടി.പി. ശ്രീ ശങ്കർ തുടങ്ങി വിവിധ വകുപ്പ് മേധാവികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

date