Skip to main content

സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു

 

അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 340 ല്‍ പരം അന്തേവാസികള്‍ക്ക് രണ്ട് ജോഡി വീതം സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറില്‍ ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം, യൂണിഫോം തുണിയുടെ സ്പെസിഫിക്കേഷന്‍, യൂണിഫോം പാറ്റേണ്‍ എന്നിവ അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നിന്നും ലഭിക്കും. താല്‍പര്യമുള്ളവര്‍  ജൂണ്‍ 6 ന് 2 മണിക്ക് മുമ്പ് മുദ്രവച്ച കവറില്‍ ടെന്‍ഡറുകള്‍ ഇ.എം.ഡി, 200 രൂപയുടെ മുദ്ര പത്രം എന്നിവ സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം. ടെന്‍ഡര്‍ അംഗീകരിച്ചു കിട്ടിയ സ്ഥാപനം പ്രീമെട്രിക് ഹോസ്റ്റലുകള്‍ സ്വന്തം ചെലവില്‍ സന്ദര്‍ശിച്ച് ബന്ധപ്പെട്ട സ്‌കൂള്‍ യൂണിഫോം പാറ്റേണ്‍ പ്രകാരം കുട്ടികളുടെ അളവെടുത്ത് അനുയോജ്യമായ യൂണിഫോമുകള്‍ യഥാസമയം വിതരണം നടത്തേണ്ടതാണ.് സര്‍ക്കാര്‍ ടെന്‍ഡറുകളുടെ എല്ലാ നിയമങ്ങളും നിബന്ധനകളും ബാധകമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864-224399

 

date