Skip to main content

പരാതിയിൽ നടപടി, പാർവതിയമ്മയെ ഉദ്യോഗസ്ഥർ വീട്ടിലെത്തി വൃദ്ധ സദനത്തിലേക്ക് മാറ്റി

മാനസിക പ്രശ്നങ്ങൾ നേരിടുന്ന മക്കളോടൊപ്പം താമസിച്ചിരുന്ന 86 വയസ്സുള്ള കാരക്കാട്ട് വെളിയിൽ  പാർവതി അമ്മയെ മായിത്തറ സർക്കാർ വൃദ്ധ സദനത്തിലേക്ക്  മാറ്റി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിനിയാണ്. പാർവതി അമ്മയുടെ ദുരവസ്ഥയെക്കുറിച്ച് അയൽവാസിയായ എസ്. അലോഷ്യസാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന കരുതലും കൈത്താങ്ങും ചേർത്തല അദാലത്തിൽ പരാതിയുമായി എത്തിയത്. പരാതി പരിഗണിച്ച മന്ത്രി സജി ചെറിയാൻ ഉടൻ തന്നെ അമ്മയെ പോയി കാണാനും സർക്കാരിൻറെ വൃദ്ധ സദനത്തിലേക്ക് മാറ്റാനും സാമൂഹ്യനീതി ഓഫീസർ എ.ഒ. അബീന് നിർദേശം നൽകി. തുടർന്ന് ഇവർ പാർവതി അമ്മയുടെ വീട്ടിലെത്തുകയും വൃദ്ധ സദനത്തിലേക്ക് മാറ്റുകയുമായിരുന്നു. 

സ്വന്തമായി വരുമാന മാർഗമില്ലാത്ത പാർവതിയമ്മക്കും രണ്ട് മക്കൾക്കും അയൽവാസികൾ നൽകുന്ന ഭക്ഷമാണമായിരുന്നു ഏക ആശ്രയം. ഇവർക്ക് മതിയായ സംരക്ഷണവും ചികിത്സയും ഉറപ്പ് നൽകുന്നതിനായാണ് വയോജന മന്ദിരത്തിലേക്ക് മാറ്റിയത്. അമ്മയുടെ മാനസിക രോഗികളായ രണ്ട് മക്കളുടെ പുനരധിവാസവും സാമൂഹ്യ നീതി വകുപ്പ് ഉറപ്പാക്കും.

date