Post Category
മന്ത്രിമാരുടെ ചേർത്തല താലൂക്ക് തല പരാതി പരിഹാര അദാലത്ത് : 641 പരാതികൾ പരിഗണിച്ചു
ചേർത്തല താലൂക്കിൽ നടന്ന മന്ത്രിമാരുടെ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ ഓൺലൈനായി ലഭിച്ച 641 പരാതികളിൽ 374 എണ്ണം തീർപ്പാക്കി. ഏപ്രിൽ 15 വരെ അദാലത്തിലേക്ക് ലഭിച്ചവയാണ് ഈ പരാതികൾ. അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ മന്ത്രിമാർ നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. പുതിയതായി 385 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ലഭിച്ച അപേക്ഷകളിൽ തീർപ്പാക്കിയത് കഴിച്ചുള്ളവയിൽ ജൂൺ 15 നകം തന്നെ നടപടി ഉണ്ടാകുമെന്ന് മന്ത്രിമാർ അറിയിച്ചു.
കുടിവെള്ള പ്രശ്നം,അതിർത്തി പ്രശ്നം, വഴി തർക്കം, തൊഴിൽ അപേക്ഷ, വീട് നിർമാണം, പെൻഷൻ അനുവദിക്കൽ തുടങ്ങിയ അപേക്ഷകളാണ് അദാലത്തിൽ കൂടുതലും ലഭിച്ചത്.
date
- Log in to post comments