Skip to main content

കെ സ്റ്റോര്‍ ഉദ്ഘാടനം നാളെ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും 

 

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കുണ്ടായിത്തോട് 189-ാം നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിൽ ആരംഭിക്കുന്ന കെ- സ്റ്റോര്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ (മെയ് 31) ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. 

റേഷന്‍കടകളെ വൈവിധ്യവത്കരിച്ച് സപ്ലൈകോ, മില്‍മ എന്നിവയുടെ ഉല്‍പന്നങ്ങൾ, ബാങ്കിംഗ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് എന്നിവ ലഭ്യമാക്കുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതിയാണ് കെ- സ്റ്റോര്‍. റേഷന്‍കടകളെ ജനസൗഹൃദ സേവനകേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ 10 റേഷന്‍കടകളാണ് ആദ്യ ഘട്ടത്തില്‍ കെ-സ്റ്റോറുകളായി മാറ്റുന്നത്.

date