Skip to main content

മീനങ്കൽ ട്രൈബൽ സ്‌കൂളിൽ പ്രവേശനോത്സവം

നെടുമങ്ങാട് ഉപജില്ലാതല പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ ഹൈസ്‌കൂളിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ മുഖ്യാതിഥിയായി.

അധ്യാപകർ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ മീനാങ്കൽ സ്‌കൂളിന് നൂറ് ശതമാനം വിജയം കൈവരിക്കാൻ സഹായിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പുതിയതായി സ്‌കൂളിലെത്തിയ കുട്ടികൾക്ക് ബാഗും കുടയും പരിപാടിയിൽ വിതരണം ചെയ്തു.കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും നൽകി. പ്രീ പ്രൈമറി വിഭാഗത്തിൽ 19 കുട്ടികളും മറ്റ് ക്ലാസുകളിൽ 97 കുട്ടികളുമാണ് ഈ വർഷം മീനാങ്കൽ സ്‌കൂളിൽ പ്രവേശനം നേടിയത്.

date