Skip to main content

പൊന്നാനി ഹാർബറിൽ മത്സ്യഫെഡ് ഡീസൽ ബങ്ക് പ്രവർത്തനം ഞായറാഴ്ച മുതല്‍ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

പൊന്നാനി ഫിഷിങ് ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കായി മത്സ്യഫെഡ് ആരംഭിക്കുന്ന ഡീസൽ ബങ്ക് ‍‍‍ഞായറാഴ്ച (ജൂണ്‍ 11) മുതല്‍ പ്രവര്‍ത്തനം തുടങ്ങും. കൃത്യമായ അളവിലും ഗുണമേൻമയിലും മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ വിതരണം നടത്തുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് ജില്ലയിൽ ആരംഭിക്കുന്ന ആദ്യത്തെ ഡീസൽ ബങ്കാണിത്. ബങ്കിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 2.30 ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ചടങ്ങില്‍ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. പൊന്നാനി ഫിഷിങ് ഹാർബറുമായി ബന്ധപ്പെട്ട് മത്സ്യബന്ധനം നടത്തുന്ന വലുതും ചെറുതുമായ 200 ഓളം മത്സ്യബന്ധന ബോട്ടുകൾക്ക് ഇതോടെ ഇതിന്റെ പ്രയോജനം ലഭിക്കും. മത്സ്യഫെഡ് ഡീസൽ ബങ്കുകളിൽ നിന്നും 100 ലിറ്ററിന് മുകളിൽ ഡീസൽ നിറയ്ക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 1 രൂപ നിരക്കിൽ സ്പോട്ട് ഡിസ്കൗണ്ടും, ഹിന്ദുസ്ഥാൻ പെട്രോളിയ ത്തിന്റെ ഫ്ളീറ്റ് കാർഡ് സിസ്റ്റത്തിലൂടെ പേമെന്റ് നടത്തിയാൽ 40 പൈസയുടെ ആനുകൂല്യവും ലഭിക്കും.

date