Skip to main content

കേരള യുഎഇ സെക്ടറിൽ കപ്പൽ സർവീസ്: പുരോഗതി അവലോകനയോഗം ചേർന്നു

 

മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും (എം.ഡി.സി) കേരള മാരിടൈം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള യുഎഇ സെക്ടറിൽ കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചേർന്ന പുരോഗതി അവലോകനയോഗം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കേരള മാരിടൈം ബോർഡ് ചെയർമാൻ എസ്.എൻ പിള്ള അധ്യക്ഷത വഹിച്ചു.

എം.ഡി.സി യുഎഇ ചാപ്റ്റർ വൈസ് പ്രസിഡന്റ് ബ്യൂട്ടി പ്രസാദ് പ്രവർത്തന പുരോഗതി അവലോകനം ചെയ്തു. എം.ഡി.സി, മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എം.ഡി.സി പ്രസിഡന്റ് ഷെവലിയാർ സി.ഇ ചാക്കുണ്ണി സ്വാഗതവും ഐ.ആർ.എസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി.പി സലീം കുമാർ നന്ദിയും പറഞ്ഞു.

date