Skip to main content

തദ്ദേശ സ്ഥാപനങ്ങളിൽ ആകസ്മിക പരിശോധനകൾക്ക് തുടക്കം

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സേവന ഗുണനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ആകസ്മിക പരിശോധന ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങൾക്ക് സമയബന്ധിത  സേവനങ്ങൾ  ലഭ്യമാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരാസൂത്രണം, സാങ്കേതിക വിഭാഗം  എന്നിവയെ ഏകോപിപ്പിച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളുടെ ഗുണനിലവാരം, സമയക്ലിപ്തത, അഴിമതി സാധ്യതകൾ ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമാക്കി ഇന്റേണൽ വിജിലൻസ് വിഭാഗം പരിശോധന ആരംഭിച്ചത്. പരിശോധന സംബന്ധിച്ച റിപ്പോർട്ടുകൾ  പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകും.

ജില്ലയിൽ തുടക്കത്തിൽ കോഴിക്കോട് കോർപ്പറേഷൻ, ഫറോഖ് മുൻസിപ്പാലിറ്റി, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ആകസ്മിക പരിശോധനകൾ നടന്നത്. തുടർന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പരിശോധനകൾ വ്യാപിപ്പിക്കുമെന്ന് ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു.

date