Skip to main content

ജീവദ്യുതി-പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും ബോധവൽക്കരണം നടത്താനുമായി ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ജീവദ്യുതി പദ്ധതിക്ക്  ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ സൗത്ത് ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ കോർപ്പറേഷൻ ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം അബ്ദു അധ്യക്ഷത വഹിച്ചു.

ജില്ലാ കോഡിനേറ്റർ എം.കെ ഫൈസൽ പ്രൊജക്ട് വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് എ.ടി നാസർ മുഖ്യ
പ്രഭാഷണം നടത്തി. സിറ്റി സൗത്ത് ക്ലസ്റ്റർ കൻവീനർ കെ.എൻ റഫീഖ് എൻ.എസ്.എസ് സന്ദേശം നൽകി. രക്‌തദാനം ചെയ്ത കാലിക്കറ്റ് ഗേൾസ് മുൻ എൻ.എസ്.എസ് വളണ്ടിയർമാരെ ചടങ്ങിൽ  ആദരിച്ചു.

എം.വി.ആർ ക്യാൻസർ സെന്ററിലെ ഡോ. അരുൺ രക്തദാനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സെടുത്തു. ബേപ്പൂർ ക്ലസ്റ്റർ കൻവീനർ  സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീകല ഇ.എം, മുൻ പ്രോഗ്രാം ഓഫീസർ ഷൈജ പർവീൺ, പ്രോഗ്രാം ഓഫീസർമാരായ പ്രതീഷ് കുമാർ, നിഷ ടീച്ചർ, ശാന്തി ടീച്ചർ, ഉമ്മുകുൽസു ടീച്ചർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷഹീന ഇ.കെ സ്വാഗതവും വളണ്ടിയർ നൗബ നന്ദിയും പറഞ്ഞു.

date