Skip to main content

ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും 
കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള കോമ്പോസിറ്റ് റീജിണൽ സെന്ററിൻ്റെയും സഹകരണത്തോടെ നടത്തിയ അഡിപ്പ് ക്യാമ്പിൽ നൂറോളം പട്ടികജാതി വിഭാഗക്കാരായ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം, ഭിന്നശേഷി സൗഹൃദ ജില്ല എന്നീ ലക്ഷ്യങ്ങളോടെ 
നടപ്പിലാക്കുന്ന സമഗ്ര ശാക്തീകരണ പദ്ധതിയായ ‘എനേബ്ളിങ്ങ് കോഴിക്കോട്’ ന്റെ ഭാഗമായാണ് പട്ടികജാതി വിഭാഗക്കാർക്കായ് ക്യാമ്പ് സംഘടിപ്പിച്ചത്.
ചേവായൂർ സി.ആർ.സി. ക്യാമ്പസിൽ നടന്ന ക്യാമ്പ് ജില്ലാ കലക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജിലീ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പട്ടികജാതി വിഭാഗത്തിലെ ഭിന്നശേഷിക്കാരായ ജില്ലയിലെ മുഴുവൻ പേർക്കും സഹായങ്ങൾ ഉറപ്പ്‌ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രേത്യേക ക്യാമ്പുകൾ സജ്ജമാക്കിയത്.

date